മറയൂർ: കേരള അതിർത്തിയായ ചിന്നാർ വഴി ഇരൂചക്രവാഹനത്തിൽ കഞ്ചാവുമായി എത്തിയ യുവാക്കൾ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽപിടിയിൽ.പാലക്കാട് മണ്ണാർ കാട് അട്ടുകാൽ സ്വദേശിക് കെ നിഷാദ്(22) മുണ്ടൂർ സ്വദേശി അബ്ദുൾ സലാം(26) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്ച രാവിലെ പത്തരയോടെയാണ് ഇരുചക്രവാഹനത്തിൽ എത്തിയ യുവാക്കളെ പരിശോധനക്ക് വിധേയമാക്കിയത് .
ഇവരുടെ പക്കൽ നിന്നും 18 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഇരൂവരെയും അറസ്റ്റ് ചെയ്യുകയും ഇവർ സഞ്ചരിച്ച ഇരു ചക്രവാഹനം കസ്റ്റഡിയിൽ എടുത്തു. മറയൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാർ, പ്രിവന്റീവ് ഓഫീസർ സുനിഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർ റോജിൻ ജോസ്, അനീഷ് എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.
വാട്‌സാപ്പ് രഹസ്യ സന്ദേശങ്ങൾ വഴിയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിലും ഇവർ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നതായി മൊബൈൽ ഫോൺ പരിശോധനയിൽ വ്യക്തമായി.