ചെറുതോണി: വേനൽ കടുക്കുന്ന സാഹചര്യത്തിൽഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്‌നേഹം ഒരു കുമ്പിൾ ദാഹജല പന്തൽ ചെറുതോണിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താകെ 20000 കേന്ദ്രങ്ങളിൽ ആണ് ഇത്തരത്തിൽ ദാഹജല പന്തലുകളൊരുക്കുന്നത്. ചെറുതോണിയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ , പ്രസിഡന്റ് പി.പി സുമേഷ് , ഡിറ്റാജ് ജോസഫ് , എബിൻ, എൻ.എസ് രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.