പഞ്ചായത്തിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ദുരന്ത നിവാരണ പദ്ധതി രേഖ പ്രകാശനം, പുതുക്കിയ പൗരവകാശ രേഖ പ്രകാശനം എന്നിവ തിങ്കളാഴിച്ച രാവിലെ 11 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ നടക്കും. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ 100ൽ അധികം വീടുകൾ വിവിധ ഘട്ടങ്ങളിലായി പൂർത്തീകരിച്ചു. ഇതിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം മന്ത്രി എം.എം. മണി നിർവ്വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നാലര വർഷത്തെ വികസന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബരാജശേഖരൻ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ. മർട്ടിൽ മാത്യു പുരസ്‌കാര വിതരണം നടത്തും. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയുടെ പ്രകാശനം പഞ്ചായത്ത് ഡയറക്ടർ ഇൻ ചാർജ്ജ്.പി.അജിത് കൂമാർ നിർവ്വഹിക്കും.