തൊടുപുഴ: നഗത്തിന് സമീപം രണ്ടിടത്ത് തീപ്പിടിത്തം. ഒമ്പതേക്കളോളം പറമ്പ് കത്തി. ഇടവെട്ടി ശാസ്താംപാറയിൽ പുരയിടത്തിന് തീപിടിച്ചു. മൂന്നേക്കറോളം സ്ഥലം കത്തി. ഉച്ചയ്ക്ക് ഒന്നരയാക്കായിരുന്നു തീപടർന്നത്. മ്രാലയിൽ വൈകീട്ട് മൂന്നരയ്ക്കായിരുന്നു തീപ്പിടിത്തം. മൂന്ന് വ്യക്തികളുടെ ആറേക്കറോളം സ്ഥലമാണ് കത്തി നശിച്ചു. ഇടവെട്ടി ശാസ്താംപാറയിൽ ഒന്നര ഏക്കറോളം പുരയിടം കത്തിനശിച്ചു. തൊടുപുഴയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.