
തൊടുപുഴ: ലോക വനിതാ ദിനത്തിൽ തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുതലക്കോടം പഴുക്കാകുളത്തെ വൃദ്ധമന്ദിരത്തിലെ വനിതാ ജീവനക്കാരെ ആദരിച്ചു, അറുപത്തഞ്ചോളം വരുന്ന വയോജനങ്ങളെ വളരെ സ്‌നേഹത്തോടെ, പരാതിക്കിടയില്ലാത്ത തരത്തിലും പരിചരിക്കുക എന്ന സ്തുത്യർഹമായ കർമ്മം നിർവഹിക്കുന്ന വനിതാ ജീവനക്കാരായ ആശ, സ്വപ്ന, ജിൻസി, ജയകുമാരി എന്നിവർക്ക് റോട്ടറി വൊക്കേഷണൽ എക്സലന്സ് അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് ഹെജി പി ചെറിയാൻ അദ്ധ്യക്ഷനായ യോഗത്തിൽ ഡോ.റെജി ജോസ്, ഡോ. സതീഷ് ധന്വന്തരി, സുരേഷ് കുമാർ കെ.ജി എന്നിവർ സംസാരിച്ചു.