നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 'അമ്മ എന്ന നന്മമരം' എന്ന പേരിൽ നടത്തിയ വനിതാ ദിനാചരണം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീബ ദിലീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വനിതാ സംഘം സെക്രട്ടറി വിമല തങ്കച്ചൻ സ്വാഗതംപറഞ്ഞു. യൂണിയൻ സെക്രട്ടറി സുധാകരൻ അടിപ്ലാക്കൽ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. എൻ.തങ്കപ്പൻ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ് സംഘടനാ സന്ദേശവും യൂണിയൻകൗൺസിലർ സുരേഷ് ചിന്നാർ വനിതാ സന്ദേശവും നൽകി. വനിതാസംഘം കൗൺസിലർ ഷൈലജ ടീച്ചർ പഠനക്ലാസ്സ് നയിച്ചു. മുൻകാല വനിതാ സംഘം നേതാക്കളെ ആദരിച്ചു. ഏകതമകം പരിപാടിയിൽ പങ്കെടുത്ത് ഗിന്നസ്രെക്കോർഡ് കരസ്ഥമാക്കിയ കുട്ടികളുടെ ഡാൻസ് നടന്നു. യൂണിയൻ കുമാരി സംഘം ദൃശ്യാവിഷ്‌ക്കാരം നടത്തി. യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, എൻ ജയൻ, സിഎം ബാബു യൂണിയൻപഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനന്ദ് കോടിയനിച്ചിറയിൽ, വനിതാസംഘം ട്രഷറർ സന്ധ്യ രഘു. കൗൺസിൽ അംഗങ്ങളായ മിനിമോൾ മധു, ഷിജി കെ.ആർ, ഷൈലാ മണിയൻ, സിനി റെജി, സിന്ധു, മോഹിനി ചന്ദ്രൻ, യൂണിയൻ സൈബർസേന കൺവീനർ അമ്പിളി ജയൻ, യൂണിയൻ കുമാരി സംഘം പ്രസിഡന്റ് അനുപ്രഭസജി, യൂണിയൻ കുമാര സംഘം പ്രസിഡന്റ് അലൻ തുണ്ടങ്ങിയവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം വൈ സ് പ്രസിഡന്റ് അനില സുദർശൻ നന്ദി പറഞ്ഞു.