തൊടുപുഴ:എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും സാർവ്വദേശീയ മഹിളാ ദിനം ആചരിച്ചു.തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നീതി,തുല്യത, ഭരണഘടന എന്ന വിഷയത്തെക്കുറിച്ച് സാഹിത്യകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത് പ്രഭാഷണം നടത്തി.കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ബി മോളി അദ്ധ്യക്ഷയായി.കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആർ. രജനി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ,കെ.ജി.ഒ.എ വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ സി.കെ ജയശ്രീ എന്നിവർ സംസാരിച്ചു.