ചെറുതോണി: ജുനിയർ ചേംമ്പറിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. തഹസിൽദാർ മിനി ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമുള്ളവരെ ആദരിച്ചു. വനിതാ വിംഗ് പ്രസിഡന്റ് പ്രിയ നിക്‌സൺ യോഗം നിയന്ത്രിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.റോസക്കുട്ടി എബ്രാഹം, ചോതി ചെല്ലപ്പൻ, ആമിന മുഹമ്മദ് എന്നിവരെ ആദരിച്ചു. ചെറുതോണി ജെ.സി.ഐ ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രഞ്ജിത്ത് ലൂക്കോസ്, സെക്രട്ടറി വി.ടിസതീശൻ, സോൺ ഡയറക്ടർ ലെനിൻ ഇടപ്പറമ്പിൽ, സയോൺ തുടങ്ങിയവർ പ്രസംഗിച്ചു.