ചെറുതോണി: കെഎസ്ടിഎ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. അറക്കുളം കെ.എസ്.ഇ.ബി എച്ച്.ആർ.സി ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സിഐ ടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ,സംസ്ഥാന കമ്മിറ്റി അംഗം എം ടി ഉഷാകുമാരി, ജില്ലാ സെക്രട്ടറി എം രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ എന്നിവർ പ്രസംഗിച്ചു.