തൊടുപുഴ: ഫെഡറേഷൻ ഓഫ് ഒബ്‌സ്ട്രറ്റിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചായ മലനാട് ഒബ്‌സ്ട്രറ്റിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും, ഐ.എം.എ. വിമൻസ് വിംഗിന്റെയും തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാപൊലീസുകാർക്കായി ബ്രെസ്റ്റ് ആൻഡ് സർവൈക്കൽ കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ചാഴികാട്ട് ജോയിന്റ് എം.ഡി. ഡോ.സി.എസ്.സ്റ്റീഫൻ ഉഘാടനം ചെയ്തു. മോക്‌സ് അംഗങ്ങളായ ഡോ. സിബി മോൾ , ഡോ. രാമൻ, വിമൻസ് വിംഗ് പ്രസിഡന്റ് ഡോ. സാറാ ചിറയത്ത്, ഡോ.സുമി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. ചാഴികാട്ട് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മീനാ സോമൻ, ഗൈനക്കോളജിസ്റ്റ് ഡോ. അനുജ സെബാസ്റ്റ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.