ദേവികുളം :ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും മന്ത്രി എംഎം മണി നിർവ്വഹിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ പൊലീസ് സ്‌റ്റേഷൻ അനിവാര്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഫ്രണ്ട് ഓഫീസ് നവീകരണം, പഞ്ചായത്തിൽ എത്തുന്നവർക്കുള്ള വിശ്രമകേന്ദ്രം, കുടിവെള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയാണ് പഞ്ചായത്ത് കെട്ടിടം നവീകരണം നടന്നത്. രണ്ടു ഘട്ടങ്ങളിലായി 10 ലക്ഷം രൂപയോളം പദ്ധതിക്കായി ചിലവഴിച്ചു.
ചടങ്ങിൽ എസ് രാജേന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ.സുരേഷ്‌കുമാർ, ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ, മുൻ എം.എൽ.എ എ കെ മണി, പി. പളനിവേൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എ പാൽസ്വാമി, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു