cake
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി തൊടുപുഴ എസ് എച്ച് ഒ പി എൻ പുഷ്പക്ക് കുട്ടികൾ കേക്ക് നൽകുന്നു.

തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വനിതാ ദിനാചരണം നടന്നു. പൊലീസ് സ്റ്റേഷൻ ഓഡറ്റോറിയത്തിൽ നടന്ന സെമിനാറിൽ സി.ഐ. സജീവ് ചെറിയാൻ അദ്ധ്യക്ഷനായി. ഡിവൈ.എസ്.പി. കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷണറി ഓഫീസർ തനുജ.പി. ബേബി, എസ്. ഐ മാരായ പുഷ്പ.പി. എൻ, വിദ്യ.വി, പൊലീസ് അസോസയേഷൻ ഭാരവാഹികളായ ടി.എം. ബനോയ്, പി.കെ. ബൈജു, സനൽ ചക്രപാണി, എസ്. സി.പി.ഒ. പ്രമീള എന്നിവർ പ്രസംഗിച്ചു. തൊമ്മൻകുത്ത് ജോയ്, അച്ചാമ്മ തോമസ്, കൗസല്യ കൃഷ്ണൻ, അനുകുമാർ തൊടുപുഴ, കാർത്യായനി എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.