കട്ടപ്പന: സംസ്ഥാനപാതയിൽ സ്വകാര്യ ബസിന്റെ പിൻവശത്ത് ബൈക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്കേറ്റു. കാഞ്ചിയാർ ഇളംപുരയിടത്തിൽ റെബിൻ മധുവിനെ(18) സാരമായ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് തെറിച്ചു വീണ സഹയാത്രികനു നിസാര പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കാഞ്ചിയാർ കക്കാട്ടുകടയിലാണ് അപകടം. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.