അരിക്കുഴ : വരിക്കത്താനത്ത് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ കുംഭപ്പൂര ഉത്ര മഹോത്സം ഇന്നും നാളെയും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ ,​ 6 ന് അഭിഷേകം,​ 6.15 ന് ഗണപതി ഹോമം,​ 7 ന് ഉഷപൂജ,​ 8 ന് അരിക്കുഴ മൂഴിയ്ക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്,​ 9 ന് തിരിച്ചെഴുന്നള്ളത്ത്,​ 11.30 ന് ഉച്ചപൂജ,​ നടയടയ്ക്കൽ,​ 12.30 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 4 ന് ചിറ്റൂർ ആൽപ്പാറ ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്,​ 5 ന് തിരിച്ചെഴുന്നള്ളത്ത്,​ 6.30 ന് ദീപാരാധന,​ 7 ന് അത്താഴഊട്ട്,​ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ,​ രാത്രി 9 ന് ഷാഫി റഹ്മാൻ ഫിഗർ വൺമാൻ ഷോ,​ രാത്രി 12 ന് വിളക്കിനെഴുന്നള്ളിപ്പ്,​ 10 ന് രാവിലെ 5.30 ന് പള്ളിയുണർത്തൽ,​ നിർമ്മാല്യം,​ 6 ന് അഭിഷേകം,​ 6.15 ന് ഗണപതി ഹോമം,​ 7 ന് ഉഷപൂജ,​ 11.30 ന് ഉച്ചപൂജ,​ നടയടയ്ക്കൽ,​ 12.30 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് ദീപക്കാഴ്ച,​ ദീപാരാധന,​ വെടിക്കെട്ട്,​ 7 ന് മഹാപ്രസാദ ഊട്ട്,​ തുടർന്ന് സാമസ്കാരിക സമ്മേളനം നടക്കും. ഉപദേശക സമിതി പ്രസിഡന്റ് സാജു ശങ്കരന്റെ അദ്ധ്യക്ഷതയിൽ തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. രാത്രി 8 ന് കരോക്കെ ഭക്തിഗാനമേള,​ 9.30 ന് വർണ്ണോത്സവം 2020,​ രാത്രി 12 ന് ഗരുഡൻ പറവ