fire
വാഗുവരൈ എസ്റ്റേറ്റിൽ തൊഴിലാളി ലയങ്ങൾക്ക് ഉണ്ടായ തീപിടുത്തം

മറയൂർ: മറയൂരിന് സമീപത്തുള്ള കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെതേയില തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തീപടർന്ന് മൂന്ന് കുടുംബങ്ങളുടെ വീടുകൾ കത്തിനശിച്ചു. വാഗുവരൈ എസ്റ്റേറ്റിലെ ആറുമുറി ലയത്തിനാണ് ഇന്നലെ ഉച്ചയോടെ തീപടർന്നത് കമ്പനിയിലെ ജീവനക്കാരായ അൻപഴകൻ, രാജാ, എസക്കി മുത്തു എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായി .വീട്ടുസാധനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.അൻപഴകന്റെ വീട്ടിൽ നിന്നാണ് ആദ്യം തീപടർന്ന് ഈ സമയം കുടുംബാഗങ്ങളായ മകൾ ഏഴുമാസം ഗർഭിണിയായ പ്രസന്ന, പ്രകാശ് എന്നിവരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത് പെട്ടന്ന് തീ ആളിപ്പടർന്നതിനെ തുടർന്ന് ഇവർ പുറത്തേക്ക് ഓടി ഇറങ്ങി നിലവിളിച്ചതിനെ തുടർന്നാണ് അയൽ വാസികൾ ഓടി എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചത്. വളരെ പെട്ടന്ന് തന്നെ സമീപത്തെ രാജാ , എസക്കി മുത്തു എന്നിവരുടെ വീടുകളിലേക്ക് തീപടർന്ന് വസ്ത്രങ്ങളും ടെലിവിഷൻ, വീട്ടുപകരണങ്ങളും സ്വർണ്ണാഭരണങ്ങൾ, സർട്ടിഫിക്കേറ്റുകൾ, റേഷൻ കാർഡ് ആധാർ ഉൾപ്പെടയുള്ള സുപ്രധാന രേഖകൾ തീയിൽ കത്തിയമർന്നു. മൂന്നാറിൽ നിന്നും അഗ്നി ശമന സേനയെ എത്തിച്ചും മറയൂർ പൊലീസും പ്രദേശവാസികളും ചേർന്ന് മറ്റു വീടുകളിലേക്ക് തീപടരാതെ കെടുത്താൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഞായറാഴ്ച്ച അവധി ആയതിനാൽ തൊഴിലാളികൾ ലയങ്ങളിൽ തന്നെ ഉണ്ടായിരുന്നതിനാലും പെട്ടന്ന് തന്നെ തീകെടുത്താൻ ഇടപെടുന്നതിനായി സാധിച്ചു. കമ്പനി അധികൃതർ സംഭവ സ്ഥലത്ത് എത്തി തീപിടുത്തമുണ്ടായ തൊഴിലാളി കുടുംബങ്ങൾക്ക് പ്രത്യേക താമസ സൗകര്യം അനുവദിച്ചു നൽകി. തീ കെടുത്താൻ ശ്രമിക്കൂന്നതിനിടെ നാട്ടുകാരിൽ ചിലർക്ക് നിസ്സാര പൊള്ളലേറ്റു. ഇരുപത് ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാകുന്നത്. വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാകാൻ കാരണെമെന്ന് സംശയിക്കുന്നു