വെള്ളിയാമറ്റം: യു ഡി എഫ് സർക്കാർ 25 കോടി അനുവദിച്ച് 2 വർഷമായി പൂർത്തീകരിച്ചു കിടക്കുന്ന വെള്ളിയാമറ്റം കുടിവെള്ള പദ്ധതിക്ക് വൈദ്യുതി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്‌ക്കരിച്ച് ഇന്ന് രാവിലെ 11 ന് പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. സെമിനാർ ഉദ്ഘാടനം ചെയ്യുന്നത് വൈദ്യുതി വകുപ്പ് മന്ത്രിയാണ്. സ്ഥലം എം എൽ എ നെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിക്കാതെ പരിപാടിക്ക് പേര് വച്ചത് പ്രതിഷേധാർഹമാണ്. ലൈഫ് പാർപ്പിട പദ്ധതിയിൽ അർഹരെ ഒഴിവാക്കി കൂടാതെ കറവപശു വാങ്ങൽ പദ്ധതിയിൽ ക്ഷീരകർഷകർക്ക്‌ പണം നൽകിയിട്ടുമില്ലെന്ന് യുഡിഎഫ് ചെയർമാർ ജോസ് മാത്യു, കൺവീനർ കെ.എം ഹംസ, സെക്രട്ടറി എം.കെ സുബൈർ എന്നിവർ അറിയിച്ചു.