തൊടുപുഴ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ തൊടുപുഴ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷികവും അഖിലകേരള വടംവലി മത്സരവും 28, 29 തീയതികളിൽ നടക്കും വാർഷികയോഗത്തിന്റെ സംഘാടക സമിതി യോഗം ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് എം. എൻ.സുരേഷ് ഉദ്ഘടാനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ഇ. എസ്.ഷിയാസ് അദ്ധ്യക്ഷത വഹിച്ചു രക്ഷാധികാരി ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് മുഖ്യ പ്രഭാഷണംനടത്തി. റിട്ട എസ്. ഐ പി. എസ്. രാജൻ, വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. പ്രശോഭ് എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം രക്ഷാധികാരികളായി ഡോ. ജോസഫ് സ്റ്റീഫൻ, എം. എൻ. സുരേഷ്, വി. യു. താജുദ്ധീൻ എന്നിവരെയും, ഇ. എസ്. ഷിയാസ് ചെയർമാനായും, നിസാർ പഴേരി ജനറൽ കൺവീനർ ആയും 51അംഗസ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.