ചെറുതോണി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾ പ്രതിമാസം ബോർഡിൽ അടക്കേണ്ട അംശാദായം 5 രൂപയിൽ നിന്ന് ഇരുപത് രൂപയാക്കി വർദ്ധിപ്പിച്ചിട്ടുംആനുപാതികമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാത്ത സർക്കർ നടപടി പ്രതിഷേധാർഹമാണെന്ന് ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ കർഷക തൊഴിലാളികളോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ഈ നിലപാട് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുന്നതിനും വർദ്ധിപ്പിച്ച അംശാദായത്തിന് ആനുപാതികമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സർക്കാർ തയ്യാറാകാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ഡി.സി. സി ഓഫീസിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിൽ ആനയ്ക്കനാട്ട്, ബിനോയി വർക്കി,ജില്ലാ ഭാരവാഹികളായ ജോസുകുട്ടി കെ.ജെ, മോഹനൻ നായർ, ജോമോൻ പോൾ, ജോയി കുര്യാക്കോസ്,വി.കെ ഷാജി, മോനിക്കുട്ടി ജെയിംസ്, റ്റി.വി മാത്യു,കെ.ജെ ജോയി, നിഖിൽ പൈലി ഷിന്റോ തുടങ്ങിയവർ പ്രസംഗിച്ചു.