വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക് വനിത വിവിധോദ്ദേശ്യ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി 'കൊറോണ വൈറസ്, അറിയേണ്ടതും പാലിക്കേണ്ടതും" എന്ന വിഷയത്തെ കുറിച്ച് കുമാരമംഗലം ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജയാ ജീന ജെ. ക്ലാസെടുത്തു. സംഘം പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജയ്‌നമ്മ ജോസ് യോഗം ഉദ്ഘാടനം ചെയ്തു.