hh

കട്ടപ്പന: സസ്‌പെൻഷനിൽ കഴിയുന്ന ജി.എസ്.ടി. വകുപ്പിലെ ക്ലർക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽ മുണ്ടമൺ ചരുവിളപുത്തൻവീട്ടിൽ കെ.രവി(46) യാണ് മരിച്ചത്. ഇന്നലെ രാവിലെ കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ കൊമേഷ്യൽ ടാക്‌സിന്റെ അമരവിളയിലെ ഓഫീസിൽ ജോലി ചെയ്യുന്നതിനിടെയാണ് രേഖകളിൽ കൃത്രിമം കാട്ടി സ്ഥാനക്കയറ്റത്തിനു ശ്രമിച്ച കേസിന് തുടക്ക.. പിന്നീട് നെടുങ്കണ്ടത്തെ ജി.എസ്.ടി. വകുപ്പ് ഓഫീസിൽ ക്ലർക്കായിരുന്ന രവി പീരുമേട് ഓഫീസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി കട്ടപ്പനയിൽ താമസിച്ചുവരികയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.