ഇടുക്കി: എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ടൺുകെട്ടിയതുമായ ഓട്ടോറിക്ഷ, കാർ, സ്‌കൂട്ടർ, മോട്ടോർ സൈക്കിൾ എന്നിവ തൊടുപുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എക്‌സൈസ് ഡിവിഷനാഫീസിൽ 27ന് രാവിലെ 11 ന് ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസിൽ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിൽ നിന്നും അറിയാം. വാഹനങ്ങൾ തൊടുപുഴ, പീരുമേട് എന്നീ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസ്, സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി എന്നിവിടങ്ങളിലും സൂക്ഷിച്ചിട്ടുൺണ്ട്.