ചെറുതോണി : ബഹുരാഷ്ര കമ്പനികൾ കേരളത്തിലെ ചെറുകിട വ്യാപാര മേഖലയിൽ വേരുറപ്പിക്കുന്നതോടെ ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ പറഞ്ഞു. തോപ്രാംകുടി സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ നെടുങ്കണ്ടം താലൂക് ഡിപ്പോയുടെ കീഴിൽ തോപ്രാംകുടി ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സൂപ്പർ മാർക്കറ്റാണ് തോപ്രാംകുടി സെൻട്രൽ ജംഗ്ഷൻ പഞ്ചായത് മാർക്കറ്റ് കെട്ടിടത്തിന് സമീപം വിപുലമായ സൗകര്യത്തോടെ നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചത് . റോഷി അഗസ്റ്റിൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് റെജി മുക്കാട്ടു ആദ്യ വിൽപ്പന നിർവഹിച്ചു . വാത്തികുടി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി കെ രാജു , ബ്ലോക്ക് പഞ്ചായത് അംഗങ്ങളായ കെ പി സരേന്ദ്രൻ , സെലിൻ കുഴിഞ്ഞാലിൽ , ഗ്രാമപഞ്ചായത് അംഗങ്ങളായ അഡ്വ കെ വി സെൽവം , ഉന്മേഷ് കെ ജോസ് , സപ്ലൈകോ ജനറൽ മാനേജർ ആർ റാം മോഹൻ , ജില്ലാ സപ്ലൈകോ ഓഫീസർ അജേന്ദ്രൻ ആശാരി പി , സജിമോൻ ഇലവുങ്കൽ , ടി എം സരേഷ് , എം കെ പ്രിയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു .