കട്ടപ്പന: കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സത്തോടനുബന്ധിച്ചുള്ള മഹാഘോഷയാത്ര ഇന്ന് നടക്കും. അഞ്ച് കരകളിൽ നിന്നുള്ള ഘോഷയാത്രകൾ ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ സംഗമിച്ചശേഷം രാത്രി ഏഴിന് വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളുടെയും അകമ്പടിയോടെ നഗരത്തിലൂടെ മഹാഘോഷയാത്ര കടന്നുപോകും. തുടർന്ന് 750ൽപ്പരം കലാകാരൻമാർ അണിനിരക്കുന്ന വാദ്യമേളവും നടക്കും. കൂടാതെ രാവിലെ എട്ടിന് പുരാണ പാരായണം, ഒൻപതിന് പ്രതിഷ്ഠാദിന കലശാഭിഷേകം, 9.30ന് പഞ്ചാരിമേളം, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, രാത്രി 10ന് പള്ളിവേട്ട.