മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറിയുടെ സ്വന്തം വാഹനം നിരത്തിലിറങ്ങുന്നു. ലൈബ്രറിയുടെ നേതൃത്വത്തിലുള്ള 14 സ്വാശ്രയ സംഘടനകളുടെ മുതൽ മുടക്കിലാണ് വാഹനം വാങ്ങിയിരിക്കുന്നത്. 19 പേർക്ക് യാത്ര ചെയ്യാവുന്ന സീറ്റിംഗ് കപ്പാസിറ്റിയുള്ള വാഹനം വിവാഹം, വിനോദം, തീർത്ഥാടനം എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.കല, സാഹിത്യം, സംസ്‌കാരം, കൃഷി, ആരോഗ്യ പ്രവർത്തനങ്ങൾ എന്നീ ജീവിതത്തിന്റെ സമസ്ത മേഖലകളിലൂടെയും സഞ്ചരിച്ച് ഇപ്പോൾ തൊഴിൽ മേഖലയിലും പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ നിർവഹിച്ചു.സെക്രട്ടറി ഷാജുപോൾ, വൈസ് പ്രസിഡന്റ് അജയ് തോമസ്, മുഹമ്മദ് നജീബ്, ജോസ് തോമസ് എന്നിവർ സംസാരിച്ചു .