പൊന്നന്താനം : ലോക വനിതാദിനാഘോഷം പൊന്നന്താനം ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമീണ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് ഉഷാ മനോജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് വനിതകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് റിട്ട. എഞ്ചനീയർ നാൻസി ജോസ് വനിതാദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിച്ചു. ചർച്ചയിൽ ശശികലാ വിനോദ്, എം.എൻ.ലളിത, ജിൻസി ബിജു, പ്രിന്റു രഞ്ജു, സബിതാ സ്‌നോബിൻ, നിഷാ അനീഷ്, കലാ രാജു എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികൾ സമ്മേളനം സജീവമാക്കി വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ സെക്രട്ടറി വി.ജെ.ജോസഫ് , ജോയിന്റ് സെക്രട്ടറി എൻ. സി.മാത്യു എന്നിവർ പ്രസംഗിച്ചു