കട്ടപ്പന: വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ജി. മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. ധാരണപ്രകാരം രണ്ടര വർഷത്തിനുശേഷം ബെന്നി മുക്കുങ്കൽ സ്ഥാനം ഒഴിതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മുമ്പ് രണ്ടുതവണ ജി മുരളീധരൻ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ രണ്ടരവർഷം കൊണ്ട് ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞതായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബെന്നി മുക്കുങ്കൽ പറഞ്ഞു. കല്ലാറിൽ ശാഖ തുറന്നു. കൂടാതെ പാമ്പാടുംപാറയിൽ സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ ലാബ് എന്നിവയും വലിയതോവാളയിൽ നീതി മെഡിക്കൽ സ്റ്റോറും മുണ്ടിയെരുമയിൽ കർഷക സേവന കേന്ദ്രവും എല്ലാ ശാഖകളിലും ജനസേവാ കേന്ദ്രങ്ങളും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.