തൊടുപുഴ : എം.ജി യൂണിവേഴ്സിറ്റി 2014-2019 ബാച്ച് ബി.ബി.എ,​ എൽ.എൽ.ബി പരീക്ഷയിൽ കോ- ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ഒന്നു മുതൽ നാല് വരെയുള്ള റാങ്കുകൾ ആൽബിൻ ആന്റോ,​ അമീറ ബഷീർ. മിഷേൽ ആൻ ജേക്കബ്,​ അമല സേവി എന്നിവർ കരസ്ഥമാക്കി. 11 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ളാസിലും 5 വിദ്യാർത്ഥികൾ സെക്കന്റ് ക്ളാസിലും പാസായി.