president

തൊടുപുഴ: കൊറോണാ പ്രതിരോധത്തിലും ചികിത്സാ തുടർനടപടികളിലും പങ്കാളികളാകാൻ കേരള ഗവൺമെന്റ് നേഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. എട്ടുമണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ. ഉഷാകുമാരി അദ്ധ്യക്ഷയായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വക്കേഴ്‌സ് ജില്ലാ സെക്രട്ടറി ടി.ഡി. ജോസ്, ഡി.എൻ.ഒ ഇൻ ചാർജ് കെ.കെ. നിമ്മി, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ആർ. രജനി, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി അരുൺ ജെയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എച്ച്. ഷൈല സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. സീമ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോൾ ഗോപി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.എച്ച്. ഷൈല വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ പി.കെ. ഷീമോൾ കണക്കും അവതരിപ്പിച്ചു.

പി.കെ. ഷീമോൾ പ്രസിഡന്റ്,​ കെ.എച്ച്. ഷൈല സെക്രട്ടറി
കേരള ഗവൺമെന്റ് നേഴ്‌സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പി.കെ. ഷീമോളെയും സെക്രട്ടറിയായി കെ.എച്ച്. ഷൈലയെയും തിരഞ്ഞെടുത്തു. സി.കെ. സീമയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ബിനുമോൾ ഗോപി, കെ.പി. ദീപ്തി (വൈസ് പ്രസിഡന്റുമാർ), പി.ഇ. ഷൈനി, സ്മിതകുമാർ (ജോ. സെക്രട്ടറിമാർ),​ കെ.എൻ. വിജി, ആനി വർഗീസ് (ഓഡിറ്റർമാർ).