തൊടുപുഴ: ന്യൂമാൻ കോളേജിൽ എസ്.എഫ്.ഐ കെ.എസ്.യു. സംഘർഷം. സംഭമറിഞ്ഞെത്തിയ എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസിനെ പൊലീസ് മർദിച്ചതായി പരാതി. ലിനുവിനെ തൊടുപുഴ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിലെ കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് ഏരിയാ സെക്രട്ടറി കൂടിയായ ലിനു കോളേജിലെത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാർ തന്നെ തടയുകയും നെഞ്ചിലും മുഖത്തും മർദിക്കുകയുമായിരുന്നുവെന്നും ലിനു പറയുന്നു. എന്നാൽ, ആരേയും മർദിച്ചിട്ടില്ലെന്നും സംഘർഷാവസ്ഥ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രശ്‌നമുണ്ടാക്കിയവരെ കരുതലെന്ന നിലയിൽ സ്റ്റേഷനിൽ എത്തിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.