തൊ ടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ പെൻഷൻ കൗൺസിലിന്റേയും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും സംയുക്ത യോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. തൊടുപുഴ യൂണിയൻ കൺവീനർ വി.ജയേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലറും തൊടുപുഴ യൂണിയൻ ചെയർമാനുമായ എ.ജി തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ വൈസ് ചെയർമാനും പെൻഷൻ കൗൺസിൽ കേന്ദ്ര എക്ലി. കമ്മറ്റി വൈസ് പ്രസിഡന്റുമായ ഡോ.കെ. സോമൻ സ്വാഗതം പറഞ്ഞു. പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറി കെ.എം സജീവ് മുഖ്യപ്രഭാഷണവും എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി ഡോ.ശ്രീകുമാർ സംഘടനാ റിപ്പോർട്ടിംഗും നടത്തി. യൂണിയൻ കമ്മറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ, വൈക്കം ബെന്നി ശാന്തി, എംപ്ലോയീസ് ഫോറം സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ പി സന്തോഷ്, ശ്രീലത, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി അജിമോൻ ചിറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പി.ടി. ഷിബു നന്ദി പറഞ്ഞു.

എംപ്ലോയിസ് ഫോറം ഭാരവാഹികൾ

അജിമോൻ ചിറയ്ക്കൽ(പ്രസിഡന്റ് ), ഷൈജു തങ്കപ്പൻ( വൈസ് പ്രസിഡന്റ് ), പ്രദീപ്കുമാർ എം.എൻ (സെക്രട്ടറി ),ബിനീഷ് കെ.എസ് (ജോയിന്റ് സെക്രട്ടറി), ബൈജു വി.സി (ട്രഷറർ), കെ പി സന്തോഷ് (സംസ്ഥാനസമിതി അംഗം),ബോബൻ കരിമണ്ണൂർ ,ഷിബു നടയ്ക്കനാൽ, ഗോപിനാഥൻ പി കെ, ദേവദാസ് എം എ, പ്രസീദ സി ബി (മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ)