മണക്കാട് : ആഗോളവ്യാപകമായി തുടരുന്ന കൊറോണ വൈറസിന്റെ വ്യാപനം നമ്മുടെ സംസ്ഥാനത്തും എത്തിയ സാഹചര്യത്തിൽ മണക്കാട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനം നടത്തി .രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക രോഗബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തി വർ ആരോഗ്യ വകുപ്പിൽ വിവരം നൽകുക ആരോഗ്യകരമായ ശുചിത്വ ശീലങ്ങൾ പാലിക്കുക സ്വയം ചികിത്സ ഒഴിവാക്കുക സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കാതിരിക്കുക അത്തരം സന്ദേശങ്ങൾ ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ജനങ്ങളെ ബോധവൽക്കരിച്ച വാഹന പ്രചരണ പ്രവർത്തനം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും എത്തി. പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ചിറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ നിർവഹിച്ചു വൈസ് പ്രസിഡന്റ് ബി ബിനോയി അദ്ധ്യക്ഷനായി .ഡോ. അന്നു മാർട്ടിൻ ,പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്ജ് സുജാത രാധാകൃഷണൻ ശോഭന രമണൻ പഞ്ചായത്ത് സെക്രട്ടറി വി കെ ഷാജിമോൻ എന്നിവർ സംസാരിച്ചു.