മൂന്നാർ: വാഗുവര ലോവർ ഡിവിഷനിലുണ്ടായ തീപിടുത്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. അരി, പലവ്യഞ്ജനം, പച്ചക്കറി, ഭക്ഷണം തുടങ്ങിയവയാണ് അടിയന്തിര സഹായമായി നൽകിയത്.കെ എച്ച് ആർ എ മൂന്നാർ യൂണിറ്റ് രക്ഷാധികാരി കെ.എം.ഖാദർകുഞ്ഞ്, യൂണിറ്റ് പ്രസിഡന്റ് കെ.എം.അലിക്കുഞ്ഞ്, സെക്രട്ടറി ബാലകൃഷ്ണൻ, സാജുവർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗം ഗിരി എന്നിവർ ചേർന്ന് സഹായങ്ങൾ വിതരണം ചെയ്തു.കഴിഞ്ഞ ദിവസമാണ് എസ്റ്റേറ്റ് ലായത്തിലെ മൂന്ന് വീടുകൾ പൂർണമായും കത്തിനശിച്ചത്.