തൊടുപുഴ: ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് അന്യായമായി ഫീസ് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തൊടുപുഴ ജില്ലാ റജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ഭൂമിയുടെ ക്രയവിക്രയത്തിന് മുൻകാലങ്ങളെ അപേക്ഷിച്ച് അന്യായമായ ഫീസാണ് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായ വില അമിതമായി പുതിയ ഉത്തരവ് മൂലം വർധിപ്പിച്ചിരിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിക്കുന്ന ധർണ്ണ സമരം ഉന്നതാധികാര സമിതി അംഗം പ്രൊഫ .കെ .ഐ ആന്റണി ഉദ്ഘാടനം ചെയ്യും. അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് തുടങ്ങിയവർ പ്രസംഗിക്കും.