പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ തുടർ പരിശീലന പരിപാടി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ പുന്നമറ്റം ജേക്കബ് ജോസിന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ജേക്കബ് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഉടുമ്പന്നൂർ കേരള ഓർഗാനിക് ഡവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹികളായ ടി. കെ. രവീന്ദ്രൻ, ടി.എം. സുഗതൻ എന്നിവർ തേനീച്ച വളർത്തലും പരിപാലനവും എന്ന വിഷയം അവതരിപ്പിച്ച് ക്ലാസ്സ് എടുക്കും. മുൻ പരിശീലന പരിപാടിയിൽ പങ്കെടുത്തവരും തേനീച്ച വളർത്തലിൽ താൽപര്യമുള്ള കർഷകരും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.