ആലക്കോട്: കൃഷിഭവന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന കാർഷിക കർമ്മസേനയിലേയ്ക്ക് 25 ടെക്‌നീഷ്യൻമാരെയും ഒരു സൂപ്പർവൈസറെയും തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ആലക്കോട് പഞ്ചായത്തിലെ നിവാസികളും 18നും 55നും ഇടയിൽ പ്രായമുള്ളവരും കാർഷിക പ്രവൃത്തിയിൽ നൈപുണ്യമുള്ളവരും കാർഷിക കർമ്മസേനയിൽ സേവനം നൽകുന്നതിന് സമ്മതമുള്ളവരും ആയിരിക്കണം. താത്പര്യമുള്ളവർ 12ന് വൈകിട്ട് നാലിന് മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമും നിബന്ധനകളും കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 275044, 9383470974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലക്കോട് കൃഷിഭവനിൽ ഇന്റർവ്യൂ നടത്തുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.