തൊടുപുഴ:എസ്.എസ്.എൽ.സി ചോദ്യപേപ്പർ വിതരണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിച്ച് വിതരണം സുഗമമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ഒരാൾക്ക് നിരവധി സ്‌കൂളുകളിൽ ചോദ്യപേപ്പർ എത്തിക്കേണ്ട സാഹചര്യമാണുള്ളത്. ഇതു മൂലം വളരെ രാവിലെ തന്നെ വിതരണ ഉദ്യോഗസ്ഥൻ ചോദ്യപേപ്പറുകളുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നതുമൂലം7 മണിക്കു മുന്നേ തന്നെ വനിതകളുൾപ്പെടെ പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സ്‌കൂളുകളിലെത്തേണ്ട സാഹചര്യം വന്നു ചേർന്നിരിക്കുകയാണ്.വീട്ടുജോലികൾ പൂർത്തിയാക്കി,ദീർഘദൂരം യാത്ര ചെയ്ത് 7 മണിക്കു മുൻപേ തന്നെ ചീഫ് സൂപ്രണ്ടുമാരും ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരണമെന്നുള്ളത് പലപ്പോഴും അപ്രായോഗികമാണ് എന്നാൽചില ഉദ്യോഗസ്ഥൻ മാർ ഇത്തരത്തിൽ എത്തിച്ചേരണമെന്ന് ശഠിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.
കൂടുതൽ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടതുള്ളതുകൊണ്ടാണ് അതിരാവിലെ തന്നെ ഉദ്യോഗസ്ഥർ എത്തിച്ചേരുന്നതെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് ചോദ്യപേപ്പർ വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അത്തരക്കാരെ അധ്യാപകരുടെ മേൽ കുതിര കയറുന്ന ഉദ്യോഗസ്ഥരെനിലക്കുനിർത്താൻ വിദ്യാഭ്യാസ ഓഫീസർമാർ തയ്യാറാകണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.