തൊടുപുഴ: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി കൺസ്യൂമർ ക്ലിനിക് സംഘടിപ്പിച്ചു. നവകേരളം, നവീന ഊർജം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി തൊടുപുഴ നഗരസഭാ ആക്ടിങ് ചെയർമാൻ എം.കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.എം ജുമൈലാ ബീവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ രാജീവ് പുഷ്പാംഗദൻ മുഖ്യാതിഥിയായി. ഊർജ മേഖലയിലെ വിവിധ പദ്ധതികളെ കുറിച്ച് കെ.എം. ജുമൈലാ ബീവി, സാജു ജോൺ എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. നഗരസഭാ കൗൺസിലർമാരായ കെ.കെ ഷിംനാസ്, കെ.എം ഷാജഹാൻ, റിനി ജോഷി, വിജയകുമാരി, ഷിബു, കെ.എസ്.ഇ.ബി.ഒ.എ സോണൽ സെക്രട്ടറി കെ.കെ ബോസ്, ജില്ലാ സെക്രട്ടറി സതീഷ്‌കുമാർ കെ.പി, കെ.എം.ബാബു, കെ.ബി ഉദയകുമാർ എന്നിവർ സംബന്ധിച്ചു.