ചെറുതോണി: വാഴത്തോപ്പ്ഗ്രാമ പഞ്ചായത്തിന്റെ പ്രിന്റിംഗ് വർക്കുകളുടെയും സ്റ്റേഷനറി സാധനങ്ങൾ നൽകുന്നതിനുമാവശ്യമായ കൊട്ടേഷൻ ക്ഷണിക്കുന്നു. താൽപര്യമുള്ളവരിൽ നിന്ന് 13ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കൊട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം നാലിന് ഹാജരായിരിക്കുന്നവരുടെ സാന്നിധ്യത്തിൽ കൊട്ടേഷൻ പൊട്ടിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഗ്രാമ പഞ്ചായത്താഫീസിൽ നിന്ന് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.