തൊടുപുഴ: പ്രമുഖ മതപണ്ഡിതൻ കാഞ്ഞാർ മുറിഞ്ഞൂർകണ്ടത്തിൽ ഹുസൈൻമൗലാന (82) അന്തരിച്ചു. കബറടക്കം നടത്തി. ജംയത്തുൽ ഉലമാ എ ഹിന്ദ് സംസ്ഥാന രക്ഷാധികാരിയായിരുന്നു. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ജാമിയ ഹസനിയ അറബിക് കോളേജ് മുഹ് തമിം, റാവുത്തർ ഫെഡറേഷൻ മുഖ്യ രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജാമിയ മളാഹുൽ ഉലൂം സേലം, ജാമിഅ യൂസുഫിയ അറബിക് കോളേജ് ദിണ്ടുക്കൽ, ജാമിഅ കൗസരിയ എടത്തല, ജാമിഅ ഹിദായത്തുൽ ഇസ്ലാം കാഞ്ഞിരപ്പള്ളി എന്നീ ദീനി സ്ഥാപനങ്ങളിൽ മുദരിസ് ആയി സേവനം അനുഷ്ടിച്ചിരുന്നു. ദീനീ സ്ഥാപനങ്ങളായ ദയൂബന്ത്, സഹാറൻപൂർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ബഹുഭാഷാ പണ്ഡിതനായിരുന്നു. മറ്റിടങ്ങളിൽ നിന്നും എത്തുന്ന പണ്ഡിതൻമാരുടെ പ്രസംഗം പരിഭാഷ ചെയ്തിരുന്നത് ഹുസൈൻമൗലവിയായിരുന്നു. തബ് ലീഗ് പ്രസ്ഥാനത്തിന്റെ അമീർ സ്ഥാനത്തുള്ള മൗലാന തബ് ലീഗിന്റെ സ്ഥാപകനായിരുന്ന പരേതനായ കാഞ്ഞാർ മൂസ മൗലവിയുടെ സഹോദരനാണ്. ഭാര്യ ഫാത്തിമ .മക്കൾ :റഫീക് മൗലവി, മുനീർമൗലവി, സുഹൈൽമൗലവി, അമീർ സുമയ്യ, മൊഹ്‌സീന .മരുമക്കൾ: ഫാത്തിമ, ഷക്കീല, സുഹാദ, താജിത, ഫസ് ലുൽ ഹഖ് മൗലവി, സാദിക്.