കുടയത്തൂർ: കോളപ്ര ഏഴാംമൈൽ -അമ്പലംകുന്നിൽ റോഡരികിൽ ഉപക്ഷിക്കപ്പെട്ട പെട്ടിക്കട റോഡിലേക്ക് മറിഞ്ഞ് വീണു. ഏതു നിമിഷവും തകർന്നു വീഴാവുന്ന രീതിയിൽ റോഡ് സൈഡിൽ വർഷങ്ങളായി പ്രവർത്തിക്കാതിരിക്കുന്ന പെട്ടിക്കടയാണിത്. ഇത് നടത്തിക്കൊണ്ടിരുന്ന ദമ്പതി മാരിൽ ഒരാൾ മരണപെട്ടതിനെ തുടർന്ന് രോഗിയായ ഭാര്യയെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ബന്ധുവീട്ടിൽ ആക്കി. ഈ കട പൊളിച്ചുമാറ്റുന്നതിനായി പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നു.എന്നാൽ അധികൃതർ ഇത് പൊളിച്ച് മാറ്റുവാൻ തയാറായില്ല. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഈ ഭാഗം മാറിയിരുന്നു.ഇതിനിടെയാണ് ഇന്നലെ പെട്ടിക്കട റോഡിലേക്ക് മറിഞ്ഞ് വീണത്.