കുമാരമംഗലം : കുമാരമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ രൂപീകരിക്കുന്ന കാർഷിക കർമ്മ സേനയിൽ ടെക്നീഷ്യന്മാരായി ചേർന്ന് കാർഷിക മേഖലയിൽ ജോലി ചെയ്യുന്നതിന് താത്പര്യമുള്ളവരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 1 ന് 18 വയസ് പൂർത്തിയായവരും 55 വയസ് കഴിയാത്തവരുമായ കുമാരമംഗലം പഞ്ചായത്ത് നിവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത പിന്നാക്ക വിഭാഗ സംവരണം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആധാർ കാർഡിന്റെ കോപ്പിയും ഹാജരാക്കണം. കൃഷി ഭവനിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 12. ഇന്റർവ്യൂ 13 ന് രാവിലെ 11 ന് കുമാരമംഗലം പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ : 9744355929.
സൂപ്പർ വൈസർ: യോഗ്യത പത്താം ക്ളാസ് വി.എച്ച്.എസ്.ഇ (കൃഷി) ഐ.ടി.ഐ/ ഐ.ടി.സി പാസായവർക്ക് മുൻഗണന. കാർഷിക സാങ്കേതിക വിദഗ്ധർ : യോഗ്യത കാർഷിക മേഖലയിലെ താത്പര്യം.