വഴിത്തല: എം.എൽ.എ യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുണിഞ്ഞി- മുണ്ടിയാനി പാലം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ടോം, വാർഡ് മെമ്പർമാരായ ടോമിച്ചൻ മുണ്ടുപാലം, ഷാന്റി ടോമി, സിനി ജെസ്റ്റിൻ, ആലീസ് ജോസ്, കെ.കെ. ബാലകൃഷ്ണപിള്ള, സുജ സലിംകുമാർ, ബിന്ദു ബെന്നി, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു.