mask

നെടുങ്കണ്ടം: കോവിഡ് 19ന്റെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും പരീക്ഷ നിയന്ത്രിക്കുന്ന അദ്ധ്യാപകർക്കും മാസ്‌ക് നൽകി നെടുങ്കണ്ടം പഞ്ചായത്ത്. നെടുങ്കണ്ടം മേഖലയിൽ 15 പേർ നിരീക്ഷണത്തിലുള്ള
സാഹചര്യത്തിലാണ് മുൻ കരുതൽ എന്ന നിലയിൽ പഞ്ചായത്ത് മാസ്‌ക് നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. നെടുങ്കണ്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരൻ മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണി പുതിയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാർ, അംഗം ഷിഹാബുദ്ദീൻ ഇട്ടിക്കൽ, അദ്ധ്യാപകരായ രമാദേവി, സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.