മുട്ടം: ജില്ലാ ജയിലിലെ അന്തേവാസികൾക്കായി മാനസിക സംഘർഷം എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണം നടത്തി. ആത്മഹത്യ പ്രതിരോധ രംഗത്തു പ്രവർത്തിക്കുകയും മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി ഹെൽപ് ലൈൻ നടത്തുകയും ചെയ്യുന്ന തൊടുപുഴയിലുള്ള ഉണർവ് എന്ന സംഘടനയിലെജോൺ മൂത്തേഴത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ജയിൽ സൂപ്രണ്ട് കെ. ബി. അൻസാർ, ഉണർവ് പ്രസിഡന്റ്‌ ജോസ് പീറ്റർ, ഓമന ജോസ്, ജയിൽ വെൽഫയർ ഓഫീസർ ഷിജോ തോമസ്‌ എന്നിവർ പങ്കെടുത്തു.