തൊടുപുഴ: താലൂക്കിലെ റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും തങ്ങളുടെ ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 31ന് മുമ്പായി ബന്ധിപ്പിക്കേണ്ടതാണെന്നും ഇങ്ങനെ ആധാറുമായി ബന്ധിപ്പിക്കാത്ത കാർഡ് അംഗങ്ങൾക്ക് ഭാവിയിൽ റേഷൻ വിതരണം മുടങ്ങാൻ സാദ്ധ്യതയുണ്ടെന്നും താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. ആധാർ ബന്ധിപ്പിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ താലൂക്ക് സപ്ലൈ ആഫീസിൽ ആധാർ കാർഡുമായി വന്നാൽ ആധാർ ലിങ്ക് ചെയ്ത് കൊടുക്കുന്നതാണ്.