കട്ടപ്പന: ആരോഗ്യ മന്ത്രിയുടെ പത്രസമ്മേളന വാർത്തയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ പേര് കൃത്രിമമായി ചേർത്ത് വ്യാജപ്രചരണം നടത്തിയവർക്കെതിരെ അധികൃതർ പൊലീസിൽ പരാതി നൽകി. കൊറോണ വൈറസ് ബാധിതരിൽ ചിലർ വെള്ളിയാഴ്ച അണക്കര ധ്യാനകേന്ദ്രം സന്ദർശിച്ചതായാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ആരോഗ്യ മന്ത്രി, ജില്ലാ പൊലീസ് മേധാവി, കട്ടപ്പനഡിവൈ.എസ്.പി. എന്നിവർക്ക് ധ്യാനകേന്ദ്രം അധികൃതർ പരാതി നൽകി. വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ ധ്യാനകേന്ദ്രത്തിൽ എത്തിയവർ ആശങ്കയിലാണ്.