ചെറുതോണി: പതിനേഴുകാരിയയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21 കാരനായ യുവാവിനെപൊലീസ് അറസ്റ്റുചെയ്തു. നെടുങ്കണ്ടം സ്വദേശിയായ യുവാവാണ് റിമാന്റിലായിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തുള്ള പെൺകുട്ടിയെ വയറുവേദനയെതുടർന്ന് തിങ്കളാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് പെൺകുട്ടി പ്രസവിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ ഇടുക്കി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വിവരങ്ങൾ തിരക്കിയശേഷം യുവാവിനെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും നെടുങ്കണ്ടത്ത് താമസിച്ചിരുന്നവരാണ്. പിന്നീട് ജില്ലാ ആസ്ഥാനത്തേക്ക് പെൺകുട്ടിയും മാതാവും താമസം മാറിയിരുന്നു. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയുടെ മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽകോളജാശുപത്രിയിൽ പോസ്റ്റുമോട്ടെം നടത്തി. കുട്ടിയുടെ മൃദദേഹം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുക്കുകയും ചെയ്തു.