തൊടുപുഴ: ലോക കിഡ്നി ദിനാചരണത്തോടനുബന്ധിച്ച് സ്‌നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികൾക്ക് ഡയലൈസർ വിതരണം ചെയ്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലും തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലുമായി ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന 58 രോഗികൾക്കാണ് ഡയലൈസർ വിതരണം ചെയ്തത്. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജമാൽ മുഹമ്മദ്, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജി എം. മണക്കാട്ട്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, ട്രാക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ, ഡി കെയർ സെക്രട്ടറി ജോസ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ, നെഫ്രോളജിസ്റ്റ് ഡോ. നിഷാദ്, ഡോ. അരുൺ, ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് അരുൺ എന്നിവർ അർഹരായ രോഗികൾക്ക് ഡയലൈസർ വിതരണം ചെയ്തു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ ഡയലൈസർ വിതരണം നിർവഹിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ. ദീപക്, വൈ.എം.സി.എ പ്രസിഡന്റ് അജുമോൻ വട്ടക്കുളം, തൊടുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി സുരേഷ്‌കുമാർ, വൈസ്‌മെൻ പ്രസിഡന്റ് രൂപേഷ് പുളിമൂട്ടിൽ, തൊടുപുഴ ജെ.സി.ഐ പ്രസിഡന്റ് സ്റ്റീഫൻ, സെക്രട്ടറി മാത്യു എം. കണ്ടിരിക്കൽ എന്നിവർ ഡയൈലസർ വിതരണം ചെയ്തു. ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസ് സ്റ്റീഫൻ, മാനേജർ തമ്പി എരമേലിക്കര എന്നിവർ ആശംസകളർപ്പിച്ചു. കിഡ്നി രോഗികളെ സഹായിക്കാൻ താത്പര്യമുള്ളവർ പ്രതിമാസം 500 രൂപ ഓരോ രോഗികൾക്കും ഡിസ്‌കൗണ്ട് കൂപ്പണുകൾ സ്‌പോൺസർ ചെയ്താൽ അത് രോഗികൾക്ക് വലിയ ആശ്വാസമാകും. താത്പര്യമുള്ളവർ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് റോഡിൽ സിറ്റി ടവറിൽ പ്രവർത്തിക്കുന്ന കണ്ടിരിക്കൽ ട്രാവത്സിലുള്ള സ്‌നേഹദീപത്തിന്റെ കൗണ്ടറിൽ പേരുകൾ കൊടുക്കാം. ഫോൺ: 9847147748.