തൊടുപുഴ: ചിന്നക്കനാൽ വില്ലേജിൽപ്പെടുന്ന 32 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള ഗൂഢ നീക്കം വിജിലൻസ് അന്വേഷിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥ ഭൂമാഫിയ കൂട്ടുകെട്ടിന്റെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരണം. തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് പി.യു. ദീപുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ഷെമീർ, ബ്രാഞ്ച് സെക്രട്ടറി അലക്‌സാണ്ടർ ജോസഫ്, ട്രഷറർ രാജേഷ് .കെ, സി.എച്ച്. ബാബു എന്നിവർ പ്രസംഗിച്ചു.