കൊച്ചി: മയക്കുമരുന്നു കേസിൽ തൊടുപുഴ കാരിക്കോട് മങ്ങാട്ടുവീട്ടിൽ സെയ്തുമുഹമ്മദിനെ (53) കോടതി രണ്ടുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി ശിക്ഷ അനുഭവിക്കണം. 2013 മേയ് 21ന് തൊടുപുഴ അച്ചൻകവലയിൽ നിന്നാണ് ഇയാളെ രണ്ടുകിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കോതമംഗലം എക്സൈസ് സി.ഐ അബു എബ്രഹാമാണ് കുറ്റപത്രം നൽകിയത്.